Archive for November 3, 2013


അഡ്വ. ബോറിസ് പോൾ

ഭാഗം -1

1991 ജനുവരി മാസം എട്ടാം തീയതി… പാളയം എം എൽ എ ക്വാർറ്റെർസിൽ അക്കദമി ചേകവന്മാർ 10 പേർ ഒത്തുകൂടി.. 10 പേരും ഇന്ന് കേരള ഹൈ കോടതിയിലും വിവിധ ജില്ലാ കോടതികളിലും പേരും പെരുമയും ഉള്ളവർ! അതിനാൽ പേരുകൾ ചോദിക്കരുത്! കൊന്നാലും പറയില്ല. സിറ്റിയിലെ സിനിമാ ശാലയിൽ “ഒരു വടക്കൻ വീരഗാഥ”യുടെ രണ്ടാം വരവ് പത്രത്തിലൂടെ വായിച്ചു അറിഞ്ഞപ്പോൾ ഒരു പൂതി… ഉടൻ പുറപ്പെട്ടു. ടിക്കെറ്റ് എടുത്ത അക്കദമി ചേകവന്മാർ സിനിമാ ശാലയിൽ ഇടങ്ങൾ കണ്ടെത്തി.. ഒറ്റ വരിയായി ഇരുന്നു.. കാണികൾ എത്തിക്കൊണ്ടിരിക്കുന്നു… സിനിമ തുടങ്ങാറായി ….അല്ല തുടങ്ങി…

ഭാഗം -2

സിനിമ കഴിഞ്ഞു… കാണികൾ പുറത്തേക്ക് ഇറങ്ങി തുടങ്ങി. തീയറ്ററിനു മുന്നിൽ കുറെ ചേകവന്മാർ വടിവാൾ, സൈക്കിൾ ചെയിൻ, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായി നില്ക്കുന്നു. (ഞാൻ ഇതൊക്കെ സിനിമയിലെ കണ്ടിട്ടുള്ളു!) ആള് പോകേണ്ടിടത്ത് ആള് പോയെന്നും ഓല പോകേണ്ടിടത്ത് ഓല പോയെന്നും വ്യക്തം. ചേകവന്മാരെ കണ്ടിട്ട് തിരുവനന്തപുരത്തെ കുപ്രസിദ്ധമായ ചെങ്കൽചൂള ദേശത്തുള്ളവർ എന്ന് മുഖത്ത് എഴുതി വെച്ചിട്ടുണ്ട്… അങ്കക്കലി മൂത്ത് നമ്മുടെ അക്കദമി ചേകവന്മാരുടെ മാതാപിതാക്കളെ ഉറക്കെ സ്മരിച്ചു കൊണ്ടാണ് അവർ നില്ക്കുന്നത്… ഒരു നിമിഷം.. ഞാൻ കളരിപരമ്പര ദൈവങ്ങളുടെ ലിസ്റ്റ് എടുത്തു മനസ്സിൽ ധ്യാനിച്ചു. പുറത്തേക്കു ഇറങ്ങുന്ന കാണികൾക്കിടയിൽ നിന്നും അക്കദമി ചേകവന്മാരെ തിരഞ്ഞു പിടിച്ചു അവർ നല്ല രീതിയൽ സ്വീകരണം ആരംഭിച്ചു. സിനിമയിൽ പോലും കണ്ടിട്ടില്ലാത്ത വിധം നല്ല ആക്ഷനും ഒറിജിനാലിറ്റിയും! അഞ്ചോളം അക്കദമി ചേകവന്മാർ നിലത്തു വീഴുന്ന രംഗം കണ്ടുകൊണ്ട് സ്വയം ബലി നല്കാനെന്നോണം നടന്നു ചെന്ന എന്നെയും മറ്റൊരു ചെകവനെയും അവർ കണ്ടതായി തോന്നിയില്ല. പോകുന്നിടത്തോളം പോകാം എന്ന് കരുതി നടന്നു. ഒരു ബുദ്ധി കാണിച്ചു. തല്ലും തടവും കിട്ടിക്കൊണ്ടിരിക്കുന്ന ചേകവന്മാരെ അറിയുമെന്ന ഭാവം ലെവലേശം കാണിച്ചില്ല. ഞങ്ങൾ തീയറ്റരിന്റെ അധികാരപരിധി കടന്നു മുന്നോട്ടു നടക്കുമ്പോൾ മറ്റൊരു അക്കദമി ചേകവൻ ഒന്നുമറിയാത്ത പോലെ മുന്നിൽ നടന്നു പോകുന്നു. (ഈ ചേകവൻ ഇപ്പോൾ കേരള ഹൈ കോടതിയെ കിടുകിടാ വിറപ്പിക്കുന ആളാണ്‌ ) ഞങ്ങൾ പേര് വിളിച്ചു. തിരിഞ്ഞു നോക്കാതെ നടത്തയ്ക്ക് വേഗത കൂട്ടി ഒരു ബസിൽ ഓടി കയറി ആ ചേകവൻ സ്ഥലം വിട്ടു. ഞങ്ങൾ ഒരു 200 മീറ്റർ നടന്നു. കുറ്റബോധം ഞങ്ങളെ വേട്ടയാടാൻ തുടങ്ങി. മറ്റേ ചേകവന്മാർ ഏതു അവസ്ഥയിൽ ആയിരിക്കും?! ഒന്നാലോചിച്ചു… പതുക്കെ തിരിഞ്ഞു നടന്നു. തിരുവനന്തപുരം SMV സ്കൂളിന്റെ സമീപമുള്ള പ്രധാന റോഡ്‌ ആണ്. പെട്ടന്ന് അതാ മുൻപിൽ ചെങ്കൽചൂള ദേശത്തെ ചേകവന്മാർ. ദൗത്യം കഴിഞ്ഞിട്ടാകണം, തിരികെ വരികയാണവർ… ഞങ്ങളെ എതിർ ദിശയിൽ നടന്നുവരുന്നത് കണ്ടിട്ടും അതിലെ ഒരു ചേകവൻ വിട്ടില്ല. നിങ്ങൾ ഇപ്പോൾ സിനിമ കണ്ടു ഇറങ്ങിയവരല്ലേ? എന്ന നടുക്കുന്ന ചോദ്യം.. എൻറെ കൂടെയുണ്ടായിരുന്ന ചേകവന്റെ തിരോന്തരം സ്ലാങ്ങ് ഞങ്ങളെ രക്ഷിച്ചു. “എന്തരണ്ണാ? അവടെ എന്തെരേലും പ്രശ്നമുണ്ടാ?” എന്ന അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് “പാവം പയലുകൾ” എന്ന് ഉറക്കെ ആത്മഗതം ചെയ്തു അവർ പോയി. ആ സമയം ഞാൻ വീണ്ടും കളരിപരമ്പര ദൈവങ്ങളുടെ ലിസ്റ്റ് പോകറ്റിൽ തപ്പുകയായിരുന്നു… മനസ്സിൽ ധ്യാനിക്കാൻ!! തീയറ്റെരിനു മുന്നിൽ എത്തിയ ഞങ്ങൾ കണ്ടത് ഒരു യുദ്ധം കഴിഞ്ഞ യുദ്ധക്കളം… ഓടയിൽ നിന്നും ഒരു ചേകവനെ ഉയർത്തി. മറ്റൊരു ചേകവന്റെ തുടയിൽ അഞ്ചു ഇഞ്ച് ആഴത്തിൽ മുറിവ്. മുറിവിന്റെ വേദനയെക്കാൾ ചേകവന്റെ വിഷമം പുതിയ പാൻറ്സ് കീറിയതിലാണ്. ഞങ്ങളുടെ കണ്ണ് നിറയിച്ചത് മറ്റു ചിലരാണ്. ചേകവ വർഗത്തിൽ പെടാത്ത പാവം ചില സിനിമ പ്രേമികളായ ചെറുപ്പക്കാർ സാരമായി പരിക്കേറ്റു കിടക്കുന്നു. അവരെ മറ്റു കാണികൾ പരിഹസിക്കുന്നു: അവരുടെ അമ്മയും പെങ്ങളുമൊക്കെ അടങ്ങുന്ന കുടുംബാന്ഗങ്ങളെ ഉറക്കെ സ്മരിക്കുന്നു… ചെങ്കൽചൂള ചെകവന്മാർക്കു അഭിവാദ്യം അർപ്പിക്കുന്നു… ഈ യുദ്ധമുഖത്ത് നിന്നും പരിക്കേറ്റു കിടക്കുന്ന ചേകവന്മാരെ കടത്തികൊണ്ടു പോയി. സ്റ്റിച് ഇടെണ്ടവർക്ക് സ്റ്റിചും, റ്റെറ്റനസ് ഇഞ്ജക്ഷനും ഒക്കെ എടുപ്പിച്ചു. തിരികെ പുറപ്പെട്ട സ്ഥലത്ത് എത്തി. ചൂട് വെള്ളത്തിൽ കുളി, കൊട്ടൻചുക്കാദി എണ്ണ തേപ്പു എന്നിങ്ങനെ ദുഖകരമായ ഒരു അന്തരീക്ഷം.. ഏറെ നേരം കഴിഞ്ഞപ്പോൾ അതാ വരുന്നു …. ഒന്നും അറിയാത്ത പോലെ നടന്നു പോയി ബസിൽ കയറിപ്പോയ ആ യുദാസ്ചേകവൻ… ഈ ചേകവൻ ആയിരുന്നു കുറ്റവാളികളിൽ പ്രധാനി…

ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാവും ….. എന്തിനായിരുന്നു ചെങ്കൽചൂള ദേശക്കാർ ഇത്തരം ഒരു സൽക്രിത്യം നിർവഹിച്ചത്? ആള് പോകേണ്ടിടത്ത് ആളും ഓല പോകേണ്ടിടത്ത് ഓലയും പോയി ഇത്തരം നടുക്കൻ സ്വീകരണം ഏർപ്പാട് ചെയ്യാനും വേണ്ടി എന്താണ് തീയറ്റരിൽ നടന്നത്? ചേകവ വർഗത്തിൽ പെടാത്ത പാവം ചില സിനിമ പ്രേമികളായ ചെറുപ്പക്കാർ എങ്ങനെ ഇതിൽ പെട്ടു?
ഈ സംശയങ്ങൾ അടുത്ത ഭാഗത്തിൽ ദൂരികരിക്കാം ……

ഭാഗം -3

സിനിമ തുടങ്ങി.. ”
എന്നാൽ “ഒരു വടക്കൻ വീരഗാഥ” യുടെ തിരക്കഥ എഴുതിയ എം ടിയുടെ ഡയലോഗുകളിൽ വേണ്ടത്ര പഞ്ച് ഇല്ല എന്ന കാര്യം ചേകവന്മാരുടെ ശ്രദ്ധയിൽ പെട്ടു.
അതങ്ങനെ പോയാൽ എങ്ങനെ എന്നായി ചിലർ.
പക്ഷെ അത് കുഞ്ഞി എന്ന കഥാപാത്രം സിനിമയിൽ ഇരുമ്പാണി തട്ടി മുളയാണി വെച്ചത് പോലെ ആത്മഹത്യാപരം ആയിരുന്നു എന്ന് ചെങ്കൽചൂളക്കാരുടെ സ്വീകരണം ലഭിച്ചപ്പോൾ മാത്രമാണ് കുഞ്ഞുങ്ങൾ മനസ്സിലാക്കിയത്!
അപ്പോഴേക്കും വൈകിപ്പോയിരുന്നു……
സിനിമയിലെ ഓരോ ഡയലോഗും അക്കദമി ചേകവന്മാർ തത്സമയം പൊളിച്ചെഴുതി വിളിച്ചു കൂകി നിർവൃതി അടഞ്ഞു.
ലോക സിനിമ ചരിത്രത്തിൽ ഇത്രയും കടുത്ത ഒരു തത്സമയ പൊളിച്ചെഴുത്ത് ഇത് വരെ ഉണ്ടായിട്ടുണ്ടാവില്ല. ഇനി ഉണ്ടാവുകയും ഇല്ല.
അക്കദമി ചേകവന്മാർ തിരക്കഥ തിരുത്തി വിളിച്ചു പറഞ്ഞപ്പോൾ കുടുംബത്ത് കേറ്റാൻ കൊള്ളാവുന്ന ഒറ്റ ഡയലോഗും ഉണ്ടായിരുന്നില്ല.
ഉണ്ണിയാർച്ചയും ആരോമലും ചന്തുവും ഒക്കെ കൊടുങ്ങല്ലൂർ ഭരണി പാട്ടിനെ തോല്പ്പിക്കുന്ന തെറി തന്നെ ആയി പറയുന്നത്.
സ്ക്രീനിൽ ചന്തുവും ആരോമലും വായ തുറക്കുമ്പോൾ ലിപ് മൂവ്മെന്റിന് അനുസൃതമായി നല്ല ഉശിരൻ ഡയലോഗുകൾ അവിടമാകെ പ്രസരിച്ചുകൊണ്ടിരുന്നു.
“ആരോമലേ”…. എന്ന ചന്തുവിന്റെ കനത്ത വിളിക്ക് ആരോമലിന്റെ മറുപടി എന്താടാ മയി..എന്ന മട്ടിൽ.
ആയുധമെടുക്ക് എന്ന ആരോമലുണ്ണിയുടെ വെല്ലുവിളിക്ക് നിന്റെ തന്തയോട് പോയി പറയടാ എന്ന് വിനീതമായ മറുപടി
അങ്കമുറ കൊണ്ടും ആയുധ ബലം കൊണ്ടും ചതിയൻ ചന്തുവിനെ തോല്പ്പിക്കാൻ ആണായി പിറന്നവർ ആരുമില്ല. മടങ്ങിപ്പോ എന്ന ചന്തുവിന്റെ ആക്രോശത്തിനു പോയില്ലെങ്കിൽ നീ എന്ത് ചെയ്യുമെടാ പൂ..മോനെ എന്നുത്തരം.
ഉത്തരങ്ങൾ എല്ലാം നല്ല ഡിജിറ്റൽ ഡോൾബി ക്വാളിറ്റിയിൽ. അതോടെ തീയറ്റെരിനുള്ളിൽ ഉള്ള സ്പീക്കറുകൾ ചേകവന്മാരുടെ മധുര നാദത്തിൽ നാണിച്ചു നിശബ്ദമായി.

അരിങ്ങോടർ ചേകവന്റെ ആത്മാവ് ആ തീയറ്ററിൽ ഉണ്ടായിരുന്നെങ്കിൽ ഇരുമ്പാണി തട്ടി മുളയാണി വെച്ച ചുരിക കൊണ്ട് തന്നെ അക്കദമി ചേകവന്മാരുടെ തല കൊയ്യുമായിരുന്നു!!

വന്നു വന്നു ഉണ്ണിയാർച്ചയും അശ്ലീലം തന്നെ പറഞ്ഞു തുടങ്ങിയതോടെ തീയറ്റരിനുള്ളിൽ ചില കുബുദ്ധികൾ വെറുതെ പ്രതിഷേധിച്ചു തുടങ്ങി.
അമ്മയും അച്ഛനും പിള്ളാരും ഒക്കെ ആയി വന്ന ചില പ്രേക്ഷകർ ചെവികൾ പൊത്തി.
ചെവി പൊത്തിയത് തെറി കേൾക്കാതിരിക്കാൻ അല്ല, നേരത്തെ കേട്ടത് പുറത്തേക്കു പോകാതിരിക്കാൻ ആണെന്ന് വരെ ചില ചേകവന്മാർ പറഞ്ഞു മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു.
നമ്മുടെ അരങ്ങു തകർത്ത് ഉള്ള പയറ്റു അത്ര പിടിക്കാതിരുന്ന ചില .
മമ്മൂട്ടി ഫാന്സുകൾ വശപിശകായി എത്തി നോക്കി തുടങ്ങി.
എന്തൂട്ടാ ശവി എന്ന് തുടങ്ങി നല്ല തുളുനാടൻ, വള്ളുവനാടൻ സ്ലാങ്ങുകളിൽ ചില്ലറ ഭീഷണികൾ ചേകവന്മാരെ തേടി എത്തി തുടങ്ങി. മിണ്ടാതിരിക്കട എന്നൊക്കെ ചിലർ ഇടയ്ക്കിടെ താക്കീതുകൾ നല്കിയെങ്കിലും അതൊക്കെ ബധിര കർണ്ണങ്ങളിൽ പതിച്ചു.
ഉറുമികളെ വെല്ലുന്ന നാവുകൾ കൊണ്ട് അക്കദമി ചേകവന്മാർ നടത്തിയ പയറ്റു സിനിമക്ക് പ്രതീക്ഷിച്ച ഫലം ചെയ്തില്ല. ആ ഡയലോഗുകൾ സംസ്കാര ശൂന്യരായ ചില നീചന്മാർക്കു മനസ്സിലായില്ല.
അതോടെ തങ്ങൾ “മാർക്ക്‌” ” ചെയ്യപ്പെട്ടു എന്ന് അക്കദമി ചേകവന്മാർ മനസ്സിലാക്കി.
സിനിമ തീർന്നതോടെ ബുദ്ധിയുള്ള ഏതോ ചേകവൻ ഓല വിതരണം ചെയ്തു.
“ഒരുമിച്ചു വെളിയിലേക്ക് ഇറങ്ങരുത്. നമ്മുടെ ഡയലോഗുകൾ മനസ്സിലാക്കാൻ കഴിയാതിരുന്ന ആ നീചന്മാർ നമ്മളെ ഇടിച്ചു പിരുത്ത് കളയും.”
ഒരു കള്ളചുവടു വരുന്നെന്ന സന്ദേശം ഉൾക്കൊണ്ട ചേകവന്മാർ പെട്ടന്ന് സ്പ്ലിറ്റ് ആയി.
ഈ ഒരു ബുദ്ധിയാണ് ചില ചേകവന്മാർക്ക് (ഞാൻ ഉൾപ്പെടെ) ഇടി കൊള്ളാതെ രക്ഷപ്പെടാൻ വഴി ഒരുക്കിയത്.
ഒറ്റ തിരിഞ്ഞ ചേകവന്മാർ ധരിച്ച പച്ച, നീല, ചെമപ്പ് തുടങ്ങിയ ശ്രദ്ധിക്കപ്പെടുന്ന വർണ്ണങ്ങളിൽ ഉള്ള ഷർട്ടുകൾ ധരിച്ച നിരപരാധികളായ സിനിമ പ്രേമികൾക്കും ചില ചില്ലറ സ്വീകരണം കിട്ടി. അയ്യോ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്നൊക്കെ അവർ പറഞ്ഞു നോക്കി. പക്ഷെ സംസ്കാര ശൂന്യരായ നീചന്മാർക്കു ആ നിലവിളി മനസ്സിലായില്ല.
ഒരു തിരക്കഥ തെറിക്കഥ ആക്കി അവതരിപ്പിച്ച പ്രധാന ചേകവന്മാർ സ്വീകരണത്തിൽ നിന്നും ഒഴിവാക്കപ്പെട്ടില്ല… ഒരാൾ ഒഴികെ… ആ അക്കദമി ചേകവൻ ഇപ്പോൾ കേരള ഹൈ കോടതിയിൽ ആകെ ഭേദഗതി ചെയ്യുന്നത് ചില അന്യായങ്ങൾ മാത്രം.
അന്നത്തെ തിരക്കഥ തിരുത്തലിനു ശേഷം അദ്ദേഹം ഒരു സിനിമ തീയറ്ററിനു അടുത്ത് കൂടെ പോകാൻ പോലും മുതിർന്നിട്ടില്ലത്രെ.
ജനങ്ങൾ തിരുത്തൽ ശക്തി ആകണം എന്ന് ആളുകൾ പറയുമ്പോൾ അതിനു ഇങ്ങനെയും ചില അർഥങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല എന്നാണ് ആ ദേഹം പിന്നീട് ഇതെപ്പറ്റി പ്രതികരിച്ചത്.
എം ടി യുടെ തിരക്കഥകൾ പോയിട്ട് ഒരു തിരക്കഥയും ഒരു ലോ അക്കദമി ചേകവനും ഈ സിനിമാ കഥക്ക് ശേഷം തിരുത്തിയതായി ചരിത്രം ഇല്ല തന്നെ…..
തിരുത്തണം എന്ന തോന്നൽ പോലും ഒരുത്തനും പിന്നെ ഉണ്ടായില്ലത്രേ!!!!
_________________________________________________________________________________________________
[അടുത്തിടെ പ്രസിദ്ധീകരിച്ച “പൈപ്പും പരിപ്പുവടയും പറഞ്ഞത്” എന്ന ലോ അക്കാദമി കാമ്പസ് കഥാ സമാഹാരത്തിൽ നിന്ന്]ImageP

_________________________________________________________________________________________________
സമീപകാലത്ത് ചരിത്രം കുറിച്ച ‘പൈപ്പും പരിപ്പുവടയും പറഞ്ഞത് ‘ എന്ന പുസ്തകത്തിന്റെ കോപ്പി ലഭിക്കാൻ ഇനിയും അവസരം .
കേരളത്തിനകത്തുള്ളവർ പോസ്റ്റേജ് ചിലവു സഹിതം 300 രൂപ മണി ഓർഡർ ആയോ ഞങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ലോ ഒടുക്കുമ്പോൾ ‘പരിപ്പുവട ‘ വീട്ടിലെത്തും.
ഇന്ത്യയിൽ കേരളത്തിന് പുറത്തുള്ളവർ 325 രൂപ ഒടുക്കണം. വിദേശത്തുള്ളവർക്കുള്ള ഫീസ്‌ വിവരങ്ങൾക്ക് വിലാസം സഹിതം മെസേജ് അയക്കുക.
മണി ഓർഡർ വിലാസം .
——————————
Aravind V .
365 days mediahouse, 44-A, MLA Road,
Kudappanakunnu, Thiruvananthapuram -695043, Kerala, India.
Mobile: 94471 39616

അക്കൗണ്ട്‌ വിവരങ്ങൾ
—————————-
Name- Aravind V and Vidya Kuriakose
ICICI- KADAVANTHARA BRANCH
A/C – 027701521774
IFSC Code- – ICIC 00277
മൂന്നു കോപ്പിയോ അതിലധികമോ ഒന്നിച്ചു വാങ്ങുന്നവർക്ക് (പോസ്റ്റേജ്) ഇളവുകൾ ഉണ്ട്.
ബാങ്കിൽ പണം ഇടുന്നവർ ആ വിവരം നേരിട്ടോ മെസേജ് വഴിയോ അറിയിക്കണം.


കെ. എസ്. സുധി (സ്പെഷ്യൽ കറസ്പോണ്ടെൻറ്റ്, ദി ഹിന്ദു)
(https://www.facebook.com/ksudhi)

ആഷിക് അബുവും റീമയും തങ്ങളുടെ ജീവിതം കൊണ്ട് നടപ്പാക്കി കാണിച്ച മഹനീയ മാതൃക എന്നിൽ കടുത്ത കുറ്റബോധം ഉണ്ടാക്കുന്നു.

തങ്ങളുടെ വിവാഹത്തിന്റെ അഥിതി സൽക്കാരം ഒഴിവാക്കി, ആ പണം, ചികിത്സ സഹായം ആവശ്യമുള്ളവർക്ക് നൽകി ജീവിതം തുടങ്ങാൻ അവർ കാണിച്ച സന്മനസ്സ്, ഞാൻ എത്ര അധമ ജീവിതമാണ് ജീവിച്ചു തീർക്കുന്നത്‌ എന്ന് എന്നെ ഓർമ്മിപ്പിക്കുന്നു.

കാൻസർ രോഗികൾക്ക് സഹായം നൽകി പുറത്തിറങ്ങി അവർ സന്തോഷത്തോടെ ചിരിച്ചപ്പോൾ , ആ ചിരി എന്റെ കരണത്ത് കിട്ടിയ കനത്ത അടിയായിട്ടാണ് എനിക്ക് തോന്നിയത് .

എന്നിലെ ലജ്ജഹീനനായ കപട ആദർശവാദി, ആ കനത്ത അടിയേറ്റ് പുളയുകയാണ്.

മക്കളുടെ ജന്മദിനത്തിന്, ജനറൽ ആശുപത്രിയിൽ, എന്തെങ്കിലും സഹായം എത്തിക്കണം എന്ന് ഞാൻ പലവുരു ഓർത്തതാണ്.

മകന് ഒന്പത് വയസ്സ് കഴിഞ്ഞു, മകൾക്ക് നാല് വയസ്സും.

ഇത് വരെ, എനിക്ക് ആ തീരുമാനം ഒരിക്കൽ പോലും പാലിക്കാൻ കഴിഞ്ഞില്ല.

ആഷിക്, റീമ, ഞാൻ നിങ്ങളെ അറിയില്ല.

പക്ഷെ ജാതിക്കോട്ടകൾ, സ്നേഹം കൊണ്ട് തകർത്ത നിങ്ങളോട് എനിക്ക് കടുത്ത സ്നേഹമാണ്.

എന്നിലെ ഉത്തരവാദിത്തമില്ലാത്ത സാമൂഹ്യ ജീവിയുടെ ഒഴിഞ്ഞു മാറലുകളെ ഒരു ചിരി കൊണ്ട് പരിഹസിച്ച നിങ്ങളെ എനിക്ക് അതിലേറെ ബഹുമാനമാണ്.

നിങ്ങളുടെ സൽക്കർമ്മങ്ങൾ എന്റെ ജീവിതത്തെ കുറിച്ചുള്ള കുറ്റ വിചാരണ കൂടിയാകുന്നു.

നിങ്ങൾക്ക് നന്ദി.
ഞാൻ എന്താണ് എന്ന തിരിച്ചറിവ് എനിക്ക് നൽകിയതിന്.Image


Imageശ്വേതാ മേനോന്‍ വിഷയത്തില്‍ കോണ്‍ഗ്രസുകാരെ പെണ്ണുപിടിയന്മാരായി ചിത്രീകരിക്കുന്ന സി പി എം കാരോടും, അതിനു മറുപടിയായി സി പി എം കാര്‍ പെണ്ണ് പിടിച്ച ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്ന കൊണ്ഗ്രെസ്സുകാരോടും ഒരു വാക്ക്. പെണ്ണ്പിടിത്തത്തിന് രാഷ്ട്രീയവും, മതവും, നിറവുമില്ല. ഒരു തെറ്റിനെ, മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കാനും ആവില്ല. ഒരു സ്ത്രീ അപമാനിക്കപ്പെട്ടത്‌ ഉപയോഗിച്ച് രാഷ്ട്രീയ പൊറാട്ട് നാടകം ആടുന്നത് ആ സ്ത്രീയോട് ഇന്നലെ നടന്നതിനെകാള്‍ ക്രൂരത ആണ്. നിജസ്ഥിതി പുറത്തു വരട്ടെ. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. 

ചിലര്‍ ശ്വേത പ്രതികരിക്കാതിരുന്നത് കൊണ്ട് അത് കെട്ടിച്ചമച്ച കഥ ആണെന്നു വാദിക്കുന്നുണ്ട്. എനിക്ക് ആ വാര്‍ത്തയും വിഷ്വല്‍സും കണ്ടിട്ട് അങ്ങനെ ഒരു അഭിപ്രായം ഇല്ല. ശ്വേത അവിടെ വച്ച് പ്രതികരിക്കാത്തത് കൊണ്ട് അത് ചെയ്ത ആള്‍ തെറ്റ് ചെയ്തില്ല എന്ന വാദവും ശരിയല്ല. ഓരോ സാഹചര്യങ്ങളിലൂടെ കടന്നു പോവുന്നവര്‍ക്ക് മാത്രമേ അതിന്റെ യഥാര്‍ത്ഥ വസ്തുത അറിയൂ. കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അങ്ങനെ ചെയ്യണമായിരുന്നു, ഇങ്ങനെ ചെയ്യണമായിരുന്നു എന്നൊക്കെ അഭിപ്രായം ഉണ്ടാവും. അവരുടെ മാനസികാവസ്ഥ ഇങ്ങനെ ആയിരുന്നിരിക്കണം എന്നും അത് ഒരു മാതൃക ആയിരുന്നേനെ എന്ന് പറയുന്നതിനെയും ഞാന്‍ എതിര്‍ക്കുന്നില്ല. ഇതൊന്നും തെറ്റ് തെറ്റ് അല്ലാതെ ആക്കുന്നില്ല. ഇത് സംഭവിച്ചിട്ടുണ്ട് എന്ന് തെളിയുകയാണെങ്കില്‍ അയാളെ സംരക്ഷിക്കാന്‍ ഒരു കോണ്‍ഗ്രസുകാരനും വരികയും ഇല്ല. ഒരു പക്ഷെ സോഷ്യല്‍ മീഡിയയിലെ ഇത്തരം അഭിപ്രായങ്ങള്‍ നാളെ ഒരു പെണ്ണിനെ ഇത്തരത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് പോലും നിരുത്സാഹപ്പെടുതിയെക്കാം. ഇനി ശ്വേത അവിടെ വച്ച് അയാളുടെ കരണത്ത് അടിചിരുന്നെന്കില്‍, എന്നിട്ട്‌ അതിനു മതിയായ തെളിവ് ഇല്ലായിരുന്നെങ്കില്‍, മലയാളിയുടെ അഭിപ്രായം മറ്റൊന്നായിരുന്നെനെ. എന്റെ അഭിപ്രായത്തില്‍ ശ്വേതയുടെ പ്രതികരണം വളരെ പക്വമായി എന്നത് തന്നെ ആണ്.