ശ്വേത മേനോൻ വിഷയത്തിൽ കണ്ട പക്വമായ ഒരു കുറിപ്പ് – ഇത് എഴുതിയത് ശ്രി. രാജു പി.നായർ (https://www.facebook.com/rajupnair76)

Posted: November 3, 2013 in Uncategorized

Imageശ്വേതാ മേനോന്‍ വിഷയത്തില്‍ കോണ്‍ഗ്രസുകാരെ പെണ്ണുപിടിയന്മാരായി ചിത്രീകരിക്കുന്ന സി പി എം കാരോടും, അതിനു മറുപടിയായി സി പി എം കാര്‍ പെണ്ണ് പിടിച്ച ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്ന കൊണ്ഗ്രെസ്സുകാരോടും ഒരു വാക്ക്. പെണ്ണ്പിടിത്തത്തിന് രാഷ്ട്രീയവും, മതവും, നിറവുമില്ല. ഒരു തെറ്റിനെ, മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കാനും ആവില്ല. ഒരു സ്ത്രീ അപമാനിക്കപ്പെട്ടത്‌ ഉപയോഗിച്ച് രാഷ്ട്രീയ പൊറാട്ട് നാടകം ആടുന്നത് ആ സ്ത്രീയോട് ഇന്നലെ നടന്നതിനെകാള്‍ ക്രൂരത ആണ്. നിജസ്ഥിതി പുറത്തു വരട്ടെ. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. 

ചിലര്‍ ശ്വേത പ്രതികരിക്കാതിരുന്നത് കൊണ്ട് അത് കെട്ടിച്ചമച്ച കഥ ആണെന്നു വാദിക്കുന്നുണ്ട്. എനിക്ക് ആ വാര്‍ത്തയും വിഷ്വല്‍സും കണ്ടിട്ട് അങ്ങനെ ഒരു അഭിപ്രായം ഇല്ല. ശ്വേത അവിടെ വച്ച് പ്രതികരിക്കാത്തത് കൊണ്ട് അത് ചെയ്ത ആള്‍ തെറ്റ് ചെയ്തില്ല എന്ന വാദവും ശരിയല്ല. ഓരോ സാഹചര്യങ്ങളിലൂടെ കടന്നു പോവുന്നവര്‍ക്ക് മാത്രമേ അതിന്റെ യഥാര്‍ത്ഥ വസ്തുത അറിയൂ. കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അങ്ങനെ ചെയ്യണമായിരുന്നു, ഇങ്ങനെ ചെയ്യണമായിരുന്നു എന്നൊക്കെ അഭിപ്രായം ഉണ്ടാവും. അവരുടെ മാനസികാവസ്ഥ ഇങ്ങനെ ആയിരുന്നിരിക്കണം എന്നും അത് ഒരു മാതൃക ആയിരുന്നേനെ എന്ന് പറയുന്നതിനെയും ഞാന്‍ എതിര്‍ക്കുന്നില്ല. ഇതൊന്നും തെറ്റ് തെറ്റ് അല്ലാതെ ആക്കുന്നില്ല. ഇത് സംഭവിച്ചിട്ടുണ്ട് എന്ന് തെളിയുകയാണെങ്കില്‍ അയാളെ സംരക്ഷിക്കാന്‍ ഒരു കോണ്‍ഗ്രസുകാരനും വരികയും ഇല്ല. ഒരു പക്ഷെ സോഷ്യല്‍ മീഡിയയിലെ ഇത്തരം അഭിപ്രായങ്ങള്‍ നാളെ ഒരു പെണ്ണിനെ ഇത്തരത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് പോലും നിരുത്സാഹപ്പെടുതിയെക്കാം. ഇനി ശ്വേത അവിടെ വച്ച് അയാളുടെ കരണത്ത് അടിചിരുന്നെന്കില്‍, എന്നിട്ട്‌ അതിനു മതിയായ തെളിവ് ഇല്ലായിരുന്നെങ്കില്‍, മലയാളിയുടെ അഭിപ്രായം മറ്റൊന്നായിരുന്നെനെ. എന്റെ അഭിപ്രായത്തില്‍ ശ്വേതയുടെ പ്രതികരണം വളരെ പക്വമായി എന്നത് തന്നെ ആണ്.

 

Leave a comment